ലോറിയില്‍ നിന്ന് വാട്ടര്‍ ടാങ്കുകള്‍ ദേഹത്ത് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

മാലോം കാറ്റാംകവല തെക്കേല്‍ ജോസഫിന്റെ മകന്‍ ടി.ജെ ആന്റണിക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസെടുത്തത്;

Update: 2025-10-14 05:57 GMT

കാഞ്ഞങ്ങാട്: ലോറിയില്‍ നിന്ന് വാട്ടര്‍ ടാങ്കുകള്‍ ദേഹത്ത് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മാലോം കാറ്റാംകവല തെക്കേല്‍ ജോസഫിന്റെ മകന്‍ ടി.ജെ ആന്റണി(45)ക്ക് പരിക്കേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 11ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

പഞ്ചായത്തിലേക്ക് ഇറക്കാന്‍ ലോറിയില്‍ കൊണ്ടുവന്ന ടാങ്കുകള്‍ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് കയര്‍ അഴിച്ചുമാറ്റിയപ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ ഉരുണ്ട് ആന്റണിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ ആന്റണിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചിരുന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും ഓട്ടോ ഡ്രൈവറായ യുവാവ് ഇപ്പോഴും ചികില്‍സയില്‍ തന്നെയാണ്. അപകടം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Similar News