കാര്‍ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പള്ളിക്കര ബീച്ച് ഭാഗത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ കാര്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കൈകാണിച്ചപ്പോഴാണ് സംഭവം;
By : Online correspondent
Update: 2025-11-27 07:01 GMT
ബേക്കല്‍: കാര്‍ പൊലീസ് ജീപ്പിലിടിച്ചശേഷം നിര്‍ത്താതെ പോയി. ബുധാഴ്ച രാത്രി പള്ളിക്കര ബീച്ച് ഭാഗത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ കാര്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കര ഓവര്‍ ബ്രിഡ്ജിന് സമീപം വെച്ച് ബേക്കല്‍ എസ് ഐ ടി. അഖിലും സംഘവും കൈകാണിച്ചെങ്കിലും പൊലീസ് ജീപ്പിന്റെ മുന്‍ഭാഗത്ത് ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
പൊലീസ് ഏറെ ദൂരം പിന്തുടര്‍ന്നെങ്കിലും കാറിനെ പിടികൂടാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.