കാസര്‍കോട് ജില്ലയില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവ്; അറിയാം വിശദ വിവരങ്ങള്‍
By : Online correspondent
Update: 2025-03-11 07:18 GMT
കാസര്‍കോട്: ജില്ലയില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. രാജപുരം ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സോഷ്യല്‍ വര്‍ക്ക്, കംപ്യൂടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളിലാണ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആവശ്യമുള്ള യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷ കോളജ് ഓഫീസില്‍ നിന്നും നേരിട്ട് നല്‍കുകയോ smcpanathady@gmail.com എന്ന ഇമെയിലില്‍ അയക്കുകയോ ചെയ്യാം. ഫോണ്‍: 8985813263