ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്
താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്;
By : Online correspondent
Update: 2025-06-09 09:21 GMT
കാസര്‍കോട്: ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. വിവിധ വിഷയങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം) 1, എച്ച്.എസ്.ടി ഇംഗ്ലീഷ് 1, എച്ച്.എസ്.ടി ഗണിതം (മലയാളം മീഡിയം )1 എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9447349295, 9745696261.