ഇംഗ്ലീഷ്, കോമേഴ്സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനം
55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത.;
By : Online correspondent
Update: 2025-04-26 09:14 GMT
കാസര്‍കോട്: മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കോമേഴ്സ് വിഷയങ്ങളിലാണ് നിയമനം. 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
കോമേഴ്സ് വിഷയത്തില്‍ മെയ് രണ്ടിന് രാവിലെ 10.30നും ഇംഗ്ലീഷ് വിഷയത്തില്‍ മെയ് മൂന്നിന് രാവിലെ 10നും അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനായി കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-94470 70714, 04672081910 നമ്പര്‍ ബന്ധപ്പെടുക.