തൃക്കരിപ്പൂര്‍ ഗവ. പോളിടെക് നിക് കോളേജില്‍ ട്രേഡ് സ് മാന്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം
അഭിമുഖം 16ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും;
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക് നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ട്രേഡ് സ് മാന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും.
ബന്ധപ്പെട്ട ട്രേഡ് സ്പെഷ്യലൈസേഷനോടെയുള്ള ടി.എച്ച്.എസ്.എല്‍.സി വിജയം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി. വിജയവും ബന്ധപ്പെട്ട ട്രേഡിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/കെ.ജി.സി.ഇ. വിജയം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡ് ഉള്‍പ്പെടുന്ന വി.എച്ച്.എസ്.ഇ വിജയം എന്നിവയാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2211400, 7560895843.