പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി; രജിസ്ട്രേഷന്‍ തുടങ്ങി

21 വയസ്സിനും 24 വയസിനും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.;

Update: 2025-04-08 09:50 GMT

കാസര്‍കോട്: യുവജനങ്ങള്‍ക്ക് മികച്ച കമ്പനികളില്‍ പ്രായോഗിക പരിചയം നേടാന്‍ അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പരിപാടിയായ പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെ സംബന്ധിച്ച് അവബോധം നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുകയാണ് ലക്ഷ്യം. 21 വയസ്സിനും 24 വയസിനും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.

ട്രെയിനിങ് റിസേര്‍ച്ച് എജുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ceo.sarovaram@gmail.com എന്ന ഇമെയിലില്‍ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരില്‍ PMI എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം.

Similar News