മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഫര്‍മസിസ്റ്റ് ഒഴിവ്
അഭിമുഖം 18ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും;
മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്കാലിക അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. അഭിമുഖം 18ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖയും തിരിച്ചറിയല്‍ രേഖയും സഹിതം റിപ്പോര്‍ട്ട് ചെയ്യണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ 04998 273599 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു സയന്‍സ്, ഡി.ഫാം/ബി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് (കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം/കേരളത്തിലെ അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്നും ഇക്വലന്‍സി ഉണ്ടായിരിക്കണം). പ്രായ പരിധി: 18-36.