കിലെ ഐ.എ.എസ് അക്കാദമി രജിസ്ട്രേഷന്‍ ആരംഭിച്ചു; അധ്യയനം 2025 ജൂണ്‍ ആദ്യവാരം തുടങ്ങും

ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്സ് ഫീസില്‍ 50 ശതമാനം സബ്സിഡി;

Update: 2025-04-28 10:40 GMT

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ് മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ 2025-2026 വര്‍ഷത്തെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അക്കാഡമിയിലെ അഞ്ചാമത് ബാച്ചിന്റെ രജിസ്ട്രേഷന്‍ ആണ് ആരംഭിച്ചത്. അധ്യയനം 2025 ജൂണ്‍ ആദ്യവാരം തുടങ്ങും. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്സ് ഫീസില്‍ 50 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ അംഗത്വം നേടി കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ താല്‍പര്യമുള്ള അംഗങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു സംബന്ധിച്ച വിശദാംശങ്ങളും രജിസ്ട്രേഷന്‍ ലിങ്കും www.kile. kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0471-2479966, 8075768537.

Similar News