കാസര്‍കോട് ജില്ല- കരിയര്‍ & തൊഴിലവസരങ്ങള്‍ - 07.03.2025
ഡോക്ടര്‍ ഒഴിവ്
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പിയില്‍ ഡോക്ടറുടെ താത്കാലിക ഒഴിവിലേക്ക് പഞ്ചായത്ത് വഴി നിയമനം നടത്തുന്നതിന് മാര്‍ച്ച് 12ന് രാവിലെ പത്തിന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത - എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. ഫോണ്‍- 0467 2263922, 8281263064.
അധ്യാപക ഒഴിവ് കൂടിക്കാഴ്ച്ച 10ന്
കാസര്‍കോട് സ്‌പെഷ്യല്‍ ഡി.എല്‍ഡ് സെന്ററില്‍ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍, ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച മാര്‍ച്ച് 10ന് ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ ഒഴിവ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കാസര്‍കോട് മധൂരിന് സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്വീപ്പര്‍ സ്ത്രീ പ്രതിമാസ വേതനം 7000 രൂപ. പ്രായ പരിധി 20-50. നൈറ്റ് വാച്ച്മാന്‍ പുരുഷന്‍, പ്രതിമാസ വേതനം 7000 രൂപ. പ്രായ പരിധി 35-55. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 വൈകുന്നേരം നാല് വരെ. അപേക്ഷാ ഫോറം 118 രൂപ അടച്ച് ചെങ്കളയിലുള്ള ഹൗസിംഗ് ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ നിന്നും 10.30 മുതല്‍ മൂന്ന് വരെ ലഭിക്കും. ഫോണ്‍- 04994 284788.
പ്രീമിയം കഫേ കിച്ചണ്‍; ജോലിക്കാരെ ആവശ്യമുണ്ട്
കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രീമിയം കഫേ കിച്ചണിലേക്ക് ഹെല്‍പ്പര്‍, ഫുഡ് സര്‍വ്വീസിംഗ് എന്നീ മേഖലയില്‍ പ്രാവീണ്യമുളള ജോലിക്കാരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാന്റീന്‍ ഹാളില്‍ മാര്‍ച്ച് 11ന് നടത്തുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04994 256 111, 8848083356.
എന്റോള്‍ഡ് ഏജന്റ് (ഇ.എ.) കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിലെ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോഴ്സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് (ഇ.എ.) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യു.എസ് ബഹുരാഷ്ട്ര കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ യോഗ്യതയുള്ളവര്‍ക്ക് ഉള്ളത്. ബി കോം, ബി.ബി.എ, എം.കോം, എം.ബി.എ, എന്നിവയാണ് കോഴ്സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. നിരവധി അവസരങ്ങളുള്ള, എന്റോള്‍ഡ് ഏജന്റ് യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരള വിജയകരമായി നടത്തി വരികയാണ്. ഈ കോഴ്‌സിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു സെഷന്‍ മാര്‍ച്ച് എട്ടിന്് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സില്‍ നടക്കുന്നു. ഫോണ്‍- 7907828369, 94959 99657.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ യോഗ്യത ഡിഗ്രി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ യോഗ്യത +2, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ യോഗ്യത എസ്.എസ്.എല്‍.സി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റഗുലര്‍, പാര്‍ട്ടൈം ബാച്ചുകള്‍. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍- 7994449314.
ഫീല്‍ഡ് എഞ്ചിനീയര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അപേക്ഷ ക്ഷണിച്ചു
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിമുക്തഭടന്‍മാര്‍ക്ക് ഫീല്‍ഡ് എഞ്ചിനീയര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ മാര്‍ച്ച് ആറിനകം www.powergrid.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം.
ആശ വര്‍ക്കര്‍ നിയമനം
കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് നെല്ലിക്കാട്ട് , വാര്‍ഡ് 14 - മുന്‍സിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ആശ വര്‍ക്കര്‍മാരെ ആവശ്യമുണ്ട് . നേതൃപാടവവും ആശയവിനിമയ ശേഷിയും വിവേചനരഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ അതത് വാര്‍ഡ് പരിധിയിലെ വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമായ , 10-ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 10 ന് രാവിലെ 10.30 ന് മുന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.