ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച്ച 21ന്
വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത-സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും. ഫോണ്‍- 04672 341666.
ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്
സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബി.ആര്‍.സി.കളിലെ) ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന 13 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാഫോറത്തിനായി www.ssakerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത (മാര്‍ക്ക്ലിസ്റ്റ് ഉള്‍പ്പെടെ), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ക്കിഫിക്കറ്റിന്റെ പകര്‍പ്പ്, മേല്‍വിലാസം തെളിയിക്കുന്നതിനുളള പ്രൂഫ് എന്നിവ സമര്‍പ്പിക്കണം. ഫോണ്‍ - 04994-230548 അപേക്ഷകള്‍ സമഗ്രശിക്ഷാ കേരളം, കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസില്‍ നല്‍കണം.