ഡോക്ടറെ നിയമിക്കുന്നു
ആര്‍ദ്രം 2025-26 - വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മുഖേന അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 11ന് അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടതാണ്. യോഗ്യത-എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. ഫോണ്‍- 04994-271266.
മൂന്നാംതരം ഓവര്‍സിയര്‍-കൂടികാഴ്ച 21ന്
മംഗല്‍പാടി പഞ്ചായത്തില്‍ മൂന്നാംതരം ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്സ്റ്റ്്മാന്‍ സിവില്‍ സര്‍ട്ടിഫിക്കേറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 21ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഇ-മെയില്‍- aelsgdmangalpady@gmail.com.
വെറ്ററിനറി സര്‍ജന്‍ കൂടികാഴ്ച നാളെ
മൃഗസംരക്ഷണ വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികകളിലേക്ക് കൂടികാഴ്ച നടത്തി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കാസര്‍കോട് , കാറഡുക്ക, പരപ്പ എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൌണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. നാളെ മെയ് 17ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്കില്‍ രണ്ടാമത്തെ നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടികാഴ്ച നടക്കും. ഫോണ്‍- 04994 224624.
മിനി ജോബ് ഡ്രൈവ് 20ന്
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 20ന് രാവിലെ 10:00 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കായ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് കം അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, ഡി.എസ്.എം ഫ്യുയലിങ് സ്റ്റാഫ് , ഹൗസ് കീപ്പര്‍, കോഫിമേക്കര്‍, ടീം ലീഡര്‍, ടീച്ചര്‍ എന്നീ തസ്തികകളിലേക്കായ് 35-ല്‍ കൂടുതല്‍ ഒഴിവുകളിലേക്കായി, നാല് പ്രമുഖ കമ്പനികള്‍ ഇന്റര്‍വ്യൂനടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഫോണ്‍- 9207155700്.