ഒ.എസ്.എസ് കം അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എന്‍.ആര്‍.എല്‍.എം ഒ.എസ്.എസ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബികോം ബിരുദവും ടാലി യുമാണ് യോഗ്യത. കംപ്യൂട്ടര്‍പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം പ്രായം 21 - 40 ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ, ഓക്സിലറി അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കുടുംബശ്രീ, ഓക്സിലറി അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവ തെളിയിക്കുന്നതിന് സി.ഡി.എസ്സില്‍ നിന്നുള്ള സാക്ഷ്യ പത്രം എന്നിവ സഹിതം മെയ് 12 നകം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസര്‍കോട് -671123 എന്ന മേല്‍ വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോണ്‍- 04994 256 111.
മിനി ജോബ് ഡ്രൈവ് എട്ടിന്
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കായ് സെന്റര്‍ മാനേജര്‍, അക്കൗണ്ടിംഗ് ലാബ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഓട്ടോമൊബൈല്‍ ടെക്നിഷ്യന്‍, ഫീല്‍ഡ് സെയില്‍സ് കണ്‍സല്‍ട്ടന്റ്, ടീം ലീഡര്‍ എന്നീ തസ്തികകളിലേക്കായ് 22-ല്‍ കൂടുതല്‍ ഒഴിവുക ളിലേക്കായി, 35000 വരെ സാലറി ലഭിക്കാവുന്ന ജോലിളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മണിമുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍- 9207155700.
അധ്യാപക ഒഴിവ്
കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-28 വര്‍ഷത്തേക്ക് ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് തസ്തികയിലേക്ക് കരാര്‍ ്അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. കേരള പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 15നകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. വിലാസം- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസറുടെ കാര്യാലയം, ബി ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍ കാസര്‍കോട്, 671123. ഫോണ്‍- 04994 255466.