ഡോക്ടര്‍ നിയമനം
കാസര്‍കോട് ജില്ലയില്‍ കെയര്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് എന്ന പ്രൊജക്ടിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴച്ച് മെയ് 17 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. യോഗ്യത- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍
ഫോണ്‍- 0467 2203118.
ഓവര്‍സിയര്‍ നിയമനം
മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 24 ന് രാവിലെ 10.30 ന് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍-04994 250226.
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് പരവനടുക്കം ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഡ്യുുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്സ് (ഇംഗ്ലീഷ്, മാത്ത്സ്, ഹിന്ദി, മലയാളം, സയന്‍സ്), യോഗ ആന്‍ഡ് പി ടി ഇന്‍സ്ട്രക്ടര്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍, മ്യൂസിക് ടീച്ചര്‍, സൈക്കോളജിസ്റ്റ്, കുക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നേരിട്ടോ സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം, പരവനടുക്കം, പി.ഒ കാസറഗോഡ് 671317 എന്ന വിലാസത്തിലോ ൗെുറീേവ@ഴാമശഹ.രീാ എന്ന മെയില്‍ വഴിയോ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 23 വൈകുന്നേരം അഞ്ച് ഫോണ്‍ : 04994 238490
കോളേജ് സൈക്കോളജിസ്റ് നിയമനം
ജീവനി 'കോളേജ് മെല്‍ ഹെല്‍ത്ത് അവെയര്‍നെസ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ: കോളേജിലേക്കും കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ നിയമനാധികാരിയായി സെന്റ് പയസ് ടെന്‍ത് കോളേജ്, രാജപുരം, ബജ മോഡല്‍ കോളേജ് ഓഫ് ആട്സ് ആന്‍ഡ് സയന്‍സ്, നെട്ടണിഗെ എന്നീ രണ്ട് എയ്ഡഡ് കോളേജുകളിലേക്കുമായി കോളേജ് സൈക്കോളജിസ്റ് ഓണ്‍ കോണ്‍ട്രാക്ടിനെ (ആകെ രണ്ട്) താത്കാല്‍ലികമായി നിയമിക്കുന്നു.
കൂടിക്കാഴ്ച്ച മെയ് 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. പ്രതിമാസം 20000 രൂപ നിരക്കില്‍ 2026 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ളിനിക്കല്‍, കൗണ്‍സിലിങ് മേഖലയിലെ പ്രവര്‍ത്തി പരിചയം, കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലക്ഷണീയം.