മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്രത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരം. വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 28ന് രാവിലെ 10.30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എല്‍.ജി ഇലക്ട്രോണിക്സ്, ഓഡിറ്റ് ഇന്‍ഫോ പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ സ്ഥാപങ്ങളിലേക്കായി അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്റ്റുഡന്റ് റിലേഷന്‍ ഓഫിസര്‍, കൗണ്‍സിലര്‍, ഫീല്‍ഡ് സര്‍വീസ് എഞ്ചിനീയആര്‍ടി, ടെക്‌നീഷന്‍ മുതലായ പോസ്റ്റുകളിക്കായി 32 വാക്കന്‍സി കളിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മുതല്‍ അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207155700.
ലബോറട്ടറി ടെക്നീഷ്യന്‍ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നോളജി അല്ലെങ്കില്‍ ബി.എസ്.സി, എം.എല്‍.ടി പ്രായപരിധി 45 വയസ്സ് കൂടികാ്ച ഫെബ്രുവരി 27 ന് നടക്കും. ഫോണ്‍- 0467 2217018.
കോ-ഓഡിനേറ്റര്‍ നിയമനം
കാസര്‍കോട് ജില്ലയില്‍ നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ തലത്തില്‍ കോ-ഓഡിനേറ്ററെ നിയമിക്കും.
എം.എസ്.ഡബ്ല്യു വും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അപേക്ഷകള്‍ ഫെബ്രുവരി 28 നകം കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ സാമൂഹ്യതീതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.
ഫോണ്‍ : 04994 255074