ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പാണക്കാട് സാദിഖലി തങ്ങള്‍

By :  Sub Editor
Update: 2025-04-08 11:06 GMT

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

ഷാര്‍ജ: സാര്‍വ്വ മാനവികതയുടെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടത് ഓരോരുത്തരുടെയും പ്രാഥമിക കടമയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിര്‍ത്തുമ്പോഴും പ്രവാസികളുടെ കൂട്ടായ്മയ്ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിശിഷ്യ, സ്‌പെഷ്യല്‍ നീഡ്‌സ് കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കൂള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സാദിഖലി തങ്ങളെ വരവേറ്റു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജി ജോണ്‍, ജോ. സെക്രട്ടറി ജിബി ബേബി സംസാരിച്ചു.


Similar News