ദുബായ്: യു.എ.ഇയില്‍ എത്തിയ ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇഖ്‌റഹ് ഖുര്‍ആന്‍ കോളേജ് പ്രസിഡണ്ടുമായ ബി.എ ബഷീര്‍ ചെങ്കളക്ക് യു.എ.ഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി. മുന്‍ പ്രസിഡണ്ട് സൈനുദ്ദീന്‍ മാളിക ഉദ്ഘാടനം ചെയ്തു. യു.എ.ഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് സുലൈമാന്‍ യു.ഐ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഹക്കീം പീടിക, മനാന്‍ ചെങ്കള, മുന്തസ്സിര്‍ ചെങ്കള, സാലി ചെങ്കള, അബ്ദുല്ല, മൊയ്തു, അന്‍വര്‍ സാദത്ത്, ശുഹൈബ് ചെങ്കള, സുബൈഹ് ബി.എം സംസാരിച്ചു. മഹമൂദ് കൈരളി പ്രാര്‍ത്ഥനയും ജനറല്‍ സെക്രട്ടറി റിയാസ് ചെങ്കള സ്വാഗതവും ട്രഷറര്‍ ക.എസ് മഹമൂദ് നന്ദിയും പറഞ്ഞു.