റമദാനില്‍ പുണ്യ-ദാനധര്‍മ്മങ്ങളിലൂടെ വിജയം കണ്ടെത്താന്‍ ശ്രമിക്കണം-യഹ്‌യ

By :  Sub Editor
Update: 2025-02-13 09:33 GMT

ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ അഹ്ലന്‍ റമദാന്‍ പ്രഭാഷണത്തിന്റെ ബ്രോഷര്‍ യഹ്‌യ തളങ്കര പ്രകാശനം ചെയ്യുന്നു



ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ പുണ്യ പ്രവര്‍ത്തനങ്ങളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിച്ച് അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങള്‍ കരസ്ഥമാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും മഹത്തായ മാസത്തില്‍ മനുഷ്യര്‍ തമ്മിലുള്ള സ്നേഹവും സഹകരണവും വര്‍ധിപ്പിക്കണമെന്നും ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു. ദുബായ് കെ.എം. സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്ലന്‍ റമദാന്‍ പ്രഭാഷണത്തിന്റെ ബ്രോഷര്‍ കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിക്ക് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 23ന് രാത്രി 8 മണിക്ക് അബുഹൈല്‍ കെ. എം.സി.സി ഓഡിറ്റോറിയത്തിലാണ് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ചൂരി സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ബീജന്തടുക്ക, പി.ഡി നൂറുദ്ദീന്‍, സിദ്ദീഖ് ചൗക്കി, തല്‍ഹത്ത് തളങ്കര, സിനാന്‍ തൊട്ടാന്‍ സംബന്ധിച്ചു. സെക്രട്ടറി ഷുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.


Similar News