യു.എ.ഇ. തളങ്കര വെസ്റ്റ്ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോ. സില്‍വര്‍ ജൂബിലി നിറവില്‍

By :  Sub Editor
Update: 2025-02-03 10:31 GMT

യു.എ.ഇ. കാസര്‍കോട് തളങ്കര വെസ്റ്റ്ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ (വെല്‍ഫയര്‍@25 തവാസുല്‍) പോസ്റ്റര്‍ പ്രകാശനം യഹ്‌യ തളങ്കര നിര്‍വ്വഹിക്കുന്നു

ദുബായ്: യു.എ.ഇയിലെ പ്രവാസി സംഘടനയായ യു.എ.ഇ. കാസര്‍കോട് തളങ്കര വെസ്റ്റ്ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ നിറവില്‍. മത, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയ സംഘടന 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിക്കും. വെല്‍ഫയര്‍@25 തവാസുല്‍ എന്ന പേരില്‍ ഈ മാസം 23ന് ദുബായിലാണ് സില്‍വര്‍ ജൂബിലി ആഘോഷം. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. സ്വാഗത കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ജലാല്‍ തായല്‍, കരീം തളങ്കര, ബഷീര്‍ കല, നിസാം വെസ്റ്റ്ഹില്‍, മുബാറക്ക് മസ്‌കത്ത്, ലത്തീഫ് കല സംബന്ധിച്ചു.


Similar News