യു.എ.ഇ പൊതുമാപ്പ്; ബോധവല്‍ക്കരണവുമായി കെ.എം.സി.സി

By :  Sub Editor
Update: 2024-12-14 09:49 GMT

യു.എ.ഇ. പൊതുമാപ്പുമായി ബന്ധപ്പെട്ട് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണം

ദുബായ്: യു.എ.ഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നിയമപരമാകുന്നതിനോ പിഴയോ പ്രവേശന നിരോധനമോകൂടാതെ രാജ്യം വിട്ട് പോകുന്നതിനുള്ള അവസരം നല്‍കുന്ന പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും. പൊതുമാപ്പ് ബോധവല്‍ക്കരണവും സാഹയവുമായി കെ.എം.സി.സി നേതാക്കള്‍ ദേരയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ജനറലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുബായ് കെ.എം. സി.സി ആക്ടിങ് പ്രസിഡണ്ട് കെ.പി.എ സലാം, സെക്രട്ടറിമാരായ റഈസ് തലശേരി, അഡ്വ. ഇബ്രഹിം ഖലീല്‍, ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവര്‍ രേഖകള്‍ എത്രയും പെട്ടന്ന് ശരിയാക്കണമെന്ന് കെ. എം.സി.സി ആക്ടിങ് പ്രസിഡണ്ട് കെ.പി.എ സലാം ആവശ്യപ്പെട്ടു. നിയമ വിദേയമാകാതെ ലംഘകര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന നല്ല അവസരമാണെന്നും വിസ പുതക്കാതെ എത്ര വര്‍ഷമായാലും പിഴയോ മറ്റു ശിക്ഷാനടപടികളോ ഇല്ലാതെ പുതിയ വിസയിലേക്ക് മാറ്റി സ്റ്റാറ്റസ് ശരിയാക്കാനും അല്ലെങ്കില്‍ മടങ്ങി വരാന്‍ തടസ്സമില്ലാതെ രീതിയില്‍ അവരുടെ രാജ്യത്തേക്ക് പിഴ അടക്കാതെ മടങ്ങാനും കഴിയുന്ന മികച്ച അവസരമാണെന്നും താമസം നിയമപരമാകാനുള്ള യു.എ.ഇ സര്‍ക്കാരിന്റെ പൊതുമാപ്പ് സംവിധാനം രേഖകള്‍ ശരിയില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 1ന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. എങ്കിലും പൊതുമാപ്പ് സേവനം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്തു ഡിസംബര്‍ 31 വരെ നീട്ടിയതാണ്. അഷ്‌റഫ് തോട്ടോളി കബീര്‍ വയനാട്, ഷാഫി ചെര്‍ക്കളം, മുഹമ്മദ് പെര്‍ഡാല, അബ്ദുറസാഖ് ബദിയടുക്ക, നൗഫല്‍ തിരുവനന്തപുരം, സിറാജ് തലശ്ശേരി, ഫാസില്‍ കോഴിക്കോട്, അഷ്‌റഫ് കോഴിക്കോട്, സഹീര്‍ സി.വി, മുഹമ്മദ് നിസാര്‍ സംബന്ധിച്ചു.

Similar News