ദുബായില്‍ ത്രിവേണി കോളേജ് ക്ലാസ്‌മേറ്റ്‌സ് സംഗമം സംഘടിപ്പിച്ചു
ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന് നിറവേകിയ വേളയില്‍ പതിനാറാമത് ത്രിവേണി കോളേജ് ക്ലാസ്മേറ്റ്‌സ് ഫ്രണ്ട്സ് ആന്റ് ഫാമിലി സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു.
25 വര്‍ഷം മുമ്പ് ഒരുമിച്ച് പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വേദിയായി മാറി. വര്‍ഷങ്ങളായി യു.എ.ഇയിലും നാട്ടിലുമായി നടക്കുന്ന കൂടിച്ചേരലുകള്‍ സുഹൃദ്ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ ആക്കം കൂട്ടുന്നു. ക്ലാസ്മേറ്റ്‌സ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന പല പദ്ധതികളുടെ അവലോകനവും തുടര്‍നടപടികളുടെ ആവിഷ്‌കരണവും ചടങ്ങില്‍ നടന്നു. ഫൈസല്‍ ഐവ തളങ്കര അധ്യക്ഷത വഹിച്ചു. ഹസീബ് ചെമ്മനാട് ഉദ്ഘാടനം ചെയ്തു.
കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവിതരണം അസ്സു ഹൊന്നമൂല നിര്‍വഹിച്ചു. ഇഖ്ബാല്‍ കറാമ പരിപാടിക്ക് നേതൃത്വം നല്‍കി. അഷ്റഫ് കൊറക്കോട്, സുബൈര്‍ ബദിയടുക്ക, സകരിയ ആദൂര്‍, സബൂര്‍ തളങ്കര, സിദ്ദീഖ് നെല്ലിക്കുന്ന്, അഫ്‌സല്‍ തളങ്കര, നസീര്‍ ആലംപാടി, സിയാദ് ഹൊന്നമൂല, സമീര്‍ നെല്ലിക്കുന്ന്, നൗഷാദ് പരവനടുക്കം സംസാരിച്ചു. ഷാജഹാന്‍ നെല്ലിക്കുന്ന് സ്വാഗതവും ജാഷിര്‍ കോട്ടിക്കുളം നന്ദിയും പറഞ്ഞു.