പ്രവാസികളുടെ സംഭാവന മഹത്തരം-മാഹിന്‍ കേളോട്ട്

By :  Sub Editor
Update: 2025-05-05 11:05 GMT

ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് സംസാരിക്കുന്നു

ദുബായ്: രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നത് വിദേശത്തുള്ള ഇന്ത്യക്കാരായ പ്രവാസികളാണെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് ഇന്നത്തെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചതെന്നും മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും സി.എച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനറുമായ മാഹിന്‍ കേളോട്ട് പറഞ്ഞു. മാഹിന്‍ കേളോട്ടിനും ലോയേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍ എന്നിവര്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. കെ.എം.സി.സി നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഹംസ തൊട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, ഹനീഫ് ചെര്‍ക്കള, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, സി.എ ബഷീര്‍, ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി, സിനാന്‍ തൊട്ടാന്‍, തല്‍ഹത്ത് തളങ്കര, എം.എസ് ഹമീദ്, സുഹൈല്‍ കോപ്പ, ഖലീല്‍ ചൗക്കി, നാസര്‍ പാലകൊച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥന നടത്തി. റസാഖ് ബദിയടുക്ക നന്ദി പറഞ്ഞു.


Similar News