ടീം ബിന്‍ദാസ് ചൂരി സോക്കര്‍ ലീഗ് ചാമ്പ്യന്മാര്‍

By :  Sub Editor
Update: 2025-02-17 09:48 GMT

ചൂരി പ്രീമിയര്‍ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി നടന്ന സോക്കര്‍ ലീഗ്-25 മത്സരത്തില്‍ ചാമ്പ്യന്മാരായ ടീം ബിന്‍ദാസ് ചൂരിക്ക് ഹംസ മധൂര്‍ ട്രോഫി സമ്മാനിക്കുന്നു

ദുബായ്: നാട്ടു കൂട്ടായ്മകള്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ദുബായ് വ്യവസായി ഹംസ മധൂര്‍ പറഞ്ഞു. ചൂരി പ്രീമിയര്‍ ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി നടന്ന സോക്കര്‍ ലീഗ്-25 ചാമ്പ്യന്മാര്‍ക്ക് നല്‍കിയ സമ്മാനദാന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. യു.എ.ഇയില്‍ താമസിക്കുന്ന പാറക്കട്ട്, മീപ്പുഗിരി, കാളിയങ്ങാട്, ചൂരി ജംഗ്ഷന്‍, ബട്ടംപാറ, പഴയ ചൂരി, കേളുഗുഡ്ഡെ, പുതിയവളപ്പ് പ്രദേശങ്ങളെ കോര്‍ത്തിണക്കി വിശാല ചൂരി പ്രവാസികള്‍ ഉള്‍കൊള്ളുന്ന ആറു ടീമുകള്‍ തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഫൈനലില്‍ ടീം ബിന്‍ദാസ് ചൂരി ചാമ്പ്യന്മാരായി. ചൂരി റൈഡേര്‍സാണ് റണ്ണേഴ്‌സ്. പ്രോഗ്രാം ചെയര്‍മാന്‍ ഹസ്‌ക്കര്‍ ചൂരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഖലീല്‍ ചൂരി സ്വാഗതം പറഞ്ഞു. അലി മുഹമ്മദ് ഫുട്‌ബോള്‍ കളിയുടെ ഫ്‌ളാഗ് ഓഫ് ചെയ്തു. സിറ്റി ഗോള്‍ഡ് ദുബായ് ഡയറക്ടര്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജമാല്‍ പറക്കട്ട, മജീദ് വെല്‍ഫിറ്റ്, മുഹമ്മദ് കുഞ്ഞി, ഹമീദ് സൂര്‍ലു, നാസിര്‍ ചൂരി, അസ്ലം ചൂരി, ഉസ്മാന്‍ ചൂരി, റംഷീദ് മീപുഗിരി, റഷീദ് ചൂരി പ്രസംഗിച്ചു. ഗഫൂര്‍ പാറക്കട്ട നന്ദി പറഞ്ഞു.


Similar News