ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പില്‍ പങ്കെടുത്തവര്‍
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പഠന ക്യാമ്പ് മമൂറായിലുള്ള ലുക്മാന്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ വെള്ളിക്കോത്ത് ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ കൈതക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സാദിഖ് പാക്യാര ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി ഷാഫി ഹാജി, ലുക്മാന്‍ തളങ്കര, സമീര്‍ ഉടുമ്പുന്തല, അലി ചേരൂര്‍, മുഹമ്മദ് ബായാര്‍, സഗീര്‍ ഇരിയ, ഷാനിഫ് പൈക്ക, നാസര്‍ ഗ്രീന്‍ ലാന്റ്, ഹാരിസ് എരിയാല്‍, സലാം ഹബീബി, മന്‍സൂര്‍ കെ.സി, ആബിദ് ഉദിനൂര്‍, അബ്ദു റഹിമാന്‍ ഏരിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഷ്റഫ് ആവിയില്‍ സ്വാഗതവും മൊയ്ദു ബേക്കല്‍ നന്ദിയും പറഞ്ഞു.