ഖത്തര്‍ കെ.എം.സി.സി ഗസ്റ്റ് ടോക്ക് സംഘടിപ്പിച്ചു

By :  Sub Editor
Update: 2024-12-06 10:36 GMT

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക് പരിപാടിയില്‍ പങ്കെടുത്തവര്‍

ദോഹ: കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക് ശ്രദ്ധേയമായി.

സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുന്‍ കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, സിജി സീനിയര്‍ കരിയര്‍ കൗണ്‍സലര്‍ നിസാര്‍ പെറുവാട് എന്നിവര്‍ സദസ്സുമായി ആശയവിനിമയം നടത്തി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ആക്ടിങ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി, അഡൈ്വസറി ബോര്‍ഡ് അംഗം സാദിഖ് പാക്യാര, ജില്ലാ നേതാക്കളായ സിദീഖ് മണിയന്‍പാറ, അലി ചേരൂര്‍, സഗീര്‍ ഇരിയ, മീഡിയ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഹാരിസ് എരിയാല്‍, റസാഖ് കല്ലാട്ടി, സലാം ഹബീബി, മാക് അടൂര്‍, അന്‍വര്‍ സംസാരിച്ചു. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. സമീര്‍ ഉടുമ്പുന്തല നന്ദി പറഞ്ഞു.

Similar News