പള്ളിപ്പുഴ സോക്കര്‍ ഫെസ്റ്റ് ഫിക്‌സ്ച്ചര്‍ പ്രകാശനം നിര്‍വഹിച്ചു

By :  Sub Editor
Update: 2024-12-09 11:03 GMT

ദുബായ്: യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖ കമ്മിറ്റി ആതിഥ്യമരുളുന്ന പള്ളിപ്പുഴ സോക്കര്‍ ഫെസ്റ്റ്-2024ന്റെ ഫിക്‌സ്ച്ചര്‍ പ്രകാശനം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാനുമായ ഹിഷാം അബ്ബാസ് നിര്‍വ്വഹിച്ചു. യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖാ പ്രസിഡണ്ട് നൗഷാദ് ഇബ്രാഹിം, ജനറല്‍ സെക്രട്ടറി ബഷീര്‍ റഹ്മാന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ മുഹമ്മദ്, ട്രഷറര്‍ മുഹമ്മദ് അലി അബ്ദുറഹ്മാന്‍, ശാഖാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ഇംതിയാസ് ഇഖ്ബാല്‍, അനസ് കുഞ്ഞബ്ദുല്ല, മീഡിയാ വിംഗ് സെക്രട്ടറി അന്‍സാരി മഹ്മൂദ്, കോ-ഒര്‍ഡിനേറ്റര്‍ സാദിഖ് മൂസ, പ്രോഗ്രാം കമ്മിറ്റി കോ-ഒര്‍ഡിനേറ്റര്‍ ഹുസ്സന്‍ കുഞ്ഞഹമ്മദ് സംബന്ധിച്ചു.

Similar News