ലഹരിക്കെതിരെ ധാര്‍മിക മുന്നേറ്റവും ബോധവല്‍ക്കരണവും അനിവാര്യം-യഹ്‌യ തളങ്കര

By :  Sub Editor
Update: 2025-04-05 07:40 GMT

ലഹരി വിരുദ്ധ സന്ദേശവുമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ യാത്ര ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: ലഹരി ഉപയോഗം സമൂഹത്തെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണെന്നും ലഹരിക്കെതിരെ ധാര്‍മിക മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണെന്നും ദുബായ് കെ.എം. സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശവുമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാളിനോടനുബന്ധിച്ചായിരുന്നു യാത്ര. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ടി.ആര്‍ ഹനീഫ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലായി നടത്തിയ വ്യത്യസ്ത പരിപാടികളില്‍ കെ.എം. സി.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ കെ.എം. സി.സി വൈസ് പ്രസിഡണ്ടുമാരായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, റഫീഖ് പി.പി പടന്ന എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം കൈമാറി.

ഷംസു മാസ്റ്റര്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ സെക്രട്ടറിമാരായ ആസിഫ് ഹൊസങ്കടി, അഷ്‌റഫ് ബായാര്‍ എന്നിവര്‍ സന്ദേശ യാത്രയുടെ ക്രമീകരണങ്ങള്‍ നടത്തി. ജില്ലാ ഭാരവാഹികളായ മൊയ്ദീന്‍ ബാവ, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്സിന്‍, പി.ഡി നൂറുദ്ദീന്‍, സുബൈര്‍ കുബണൂര്‍, സിദ്ദിഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, സുഹറാബി യഹ്‌യ, ഷഹീന ഖലീല്‍, റിയാന സലാം, ഫൗസിയ ഹനീഫ്, ഫാത്തിമ സലാം, സുഹ്റ മൊഇദീനബ്ബ, ഫാത്തിമ റഫീഖ്, ഷാജിത ഫൈസല്‍, റൈസാന നൂറുദ്ദീന്‍, സഫാന അഷ്റഫ്, റുബീന സുബൈര്‍, സമീന ആസിഫ് സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനം സുഹറാബി യഹ്‌യ വിതരണം ചെയ്തു.

ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.


Similar News