പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ മറുനാമമാണ് കെ.എം.സി.സി-സലാം കന്യപ്പാടി

By :  Sub Editor
Update: 2025-05-22 11:08 GMT

ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനറല്‍ കൗണ്‍സില്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: പ്രവാസി സമൂഹത്തിന്റെ ശബ്ദവും ശക്തിയും ആയ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ദൗത്യബോധത്തോടെ മുന്നേറുകയാണെന്ന് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി വ്യക്തമാക്കി. പ്രവാസികളുടെ അവകാശങ്ങള്‍ക്കായി നാട്ടിലും നിരന്തരമായി പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതലമുറ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഷാനവാസ് ഷാഫിയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറി ഫഹദ് മൂലയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, റഫീഖ് മാങ്ങാട്, ഇബ്രാഹിം ബെറിക, റിസ്വാന്‍ കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നിസാര്‍ മാങ്ങാട്, അസ്ലം കോട്ടപ്പാറ, ഉബൈദ് അബ്ദുള്‍റഹ്മാന്‍, ആരിഫ് ചെരുമ്പ, ശിഹാബ് പരപ്പ, സുബൈര്‍ മാങ്ങാട്, ബഷീര്‍ പള്ളിപ്പുഴ, ഫറാസ് മേല്‍പറമ്പ, ഷാഫി സി.എം, അബ്ദുള്‍ റഹ്മാന്‍ മാങ്ങാട്, അബ്ദുല്‍ ഖാദര്‍ കണ്ണംകുളം, ഇബ്രാഹിം കൊവ്വല്‍, അഷ്റഫ് മൊട്ടയില്‍, ഹസൈനാര്‍ മാങ്ങാട് അസ്ലം കോട്ടിക്കുളം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. മണ്ഡലം റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായ മുനീര്‍ പള്ളിപ്പുറം, റഷീദ് ബേക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Similar News