കാസര്‍കോട് സി.എച്ച് സെന്റര്‍ മദീന ചാപ്റ്റര്‍ രൂപീകരിച്ചു

By :  Sub Editor
Update: 2024-12-03 09:42 GMT

മദീന: കാസര്‍കോട് സി.എച്ച് സെന്റര്‍ മദീന ചാപ്റ്റര്‍ രൂപീകരണ യോഗം മദീന കെ.എം.സി.സി ആസ്ഥാനത്ത് സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സൈദ് മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

മദീന കെ.എം.സി.സി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് പേരാകണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജവാദ് ചെമ്പിരിക്ക ഖിറാഅത്ത് നടത്തി കാസര്‍കോട് സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരീം സിറ്റിഗോള്‍ഡ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോ ഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, ജലീല്‍ കോയ, മദീന കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ശരീഫ് ചെട്ടുംകുഴി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിഞ്ഞിലം, ഹമീദ് കോക്കച്ചാല്‍ പ്രസംഗിച്ചു. അഹ്മദ് മുനമ്പം സ്വാഗതവും അലി ചട്ടംഞ്ചാല്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ശരീഫ് ചെട്ടുംകുഴി (ചെയര്‍മാന്‍), അഹ്മദ് മുനമ്പം (കണ്‍വീനര്‍), മുഹമ്മദ് പേരാകണ്ണൂര്‍ (ട്രഷറര്‍), ശക്കീര്‍ പെരിങ്കടി, ഷബീര്‍ ബെണ്ടിച്ചാല്‍, ലത്തീഫ് ബംബ്രാണ, ഹമീദ് കൊക്കച്ചാല്‍, മുസ്തഫ മഞ്ചേശ്വരം (കോഡിനേറ്റര്‍മാര്‍), മഹ്മൂദ് തെരുവത്ത്, മുനീര്‍ ചിത്താരി, അലി ചട്ടഞ്ചാല്‍, ഫാറൂഖ് ആരിക്കാടി, ബഷീര്‍ സന്തോഷ്‌നഗര്‍, അഷ്‌റഫ് ബദിയഡുക്ക, ഹുസൈന്‍ യാമ്പു, മന്‍സൂര്‍ നെല്ലിക്കട്ട (അഡ്വസൈറി ബോര്‍ഡ് അംഗങ്ങള്‍).

Similar News