ഹോപ്‌വാലി വഫിയ്യ കോളേജ് വെല്‍വിഷേര്‍സ് മീറ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു

By :  Sub Editor
Update: 2025-04-11 11:28 GMT

ഹോപ്പ്‌വാലി വഫിയ്യ കോളേജിന്റെ യു.എ.ഇ. വെല്‍വിഷേര്‍സ് മീറ്റ് ബ്രോഷര്‍ പ്രകാശനം സി.ഐ.സി പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഷാര്‍ജ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ജമാല്‍ ബൈത്താന് നല്‍കി നിര്‍വ്വഹിക്കുന്നു

ദുബായ്: കാസര്‍കോട് ജില്ല വാഫി അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെര്‍ക്കള ചെര്‍ളടുക്കയിലെ ഹോപ്പ് വാലി വഫിയ്യ കോളേജിന്റെ യു.എ.ഇ വെല്‍ വിഷേര്‍സ് മീറ്റ് ബ്രോഷര്‍ പ്രകാശനം സി.ഐ.സി പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഷാര്‍ജ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ജമാല്‍ ബൈത്താന് നല്‍കി നിര്‍വ്വഹിച്ചു.

ഏപ്രില്‍ 27ന് വൈകിട്ട് 4 മണിക്ക് ദുബായ് അല്‍ നഹ്ദയിലെ അല്‍ജീല്‍ അക്കാദമിയില്‍ വെച്ചാണ് ഹോപ്പ് വാലി വെല്‍വിഷേര്‍സ് മീറ്റ് സംഘടിപ്പിക്കുന്നത്.

യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ദുബായില്‍ നടന്ന പ്രകാശന ചടങ്ങില്‍ അന്‍വര്‍ നഹ, നിസാര്‍ തളങ്കര, അന്‍വര്‍ അമീന്‍, വി.പി അബ്ദുറഹ്മാന്‍ വാഫി, ഖാസിം ചാനടുക്കം, ജാബിറലി വാഫി, സ്വഫ്‌വാന്‍ വാഫി ഉടുമ്പുന്തല, അബ്ദുല്‍ഖാദര്‍ വാഫി കാക്കടവ്, മുഹമ്മദ് അഫ്‌സല്‍ വാഫി ചെറുവത്തൂര്‍, നൗഷാദ് വാഫി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News