ഫാത്തിമ ഫൈസലിന് ഖാസിലേന്‍ ജമാഅത്ത് കമ്മിറ്റിയുടെ അനുമോദനം

By :  Sub Editor
Update: 2025-05-28 11:13 GMT

സി.ബി.എസ്.ഇ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ ഫാത്തിമ ഫൈസലിനെ യൂ.എ.ഇ ഖാസിലേന്‍ ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി അബ്ദുല്ല സഅദി ഖാസിയാറകം അനുമോദിക്കുന്നു

ദുബായ്: സി.ബി.എസ്.ഇ പരീക്ഷയില്‍ സയന്‍സ് സ്ട്രീമില്‍ 98.6 ശതമാനം മാര്‍ക്ക് നേടി തളങ്കര ഖാസിലേനിന്റെ നാമം വാനോളമുയര്‍ത്തിയ ഫാത്തിമ ഫൈസലിനെ യൂ.എ.ഇ ഖാസിലേന്‍ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. ബദ്രിയ്യാ മസ്ജിദ് മുന്‍ ഇമാം ഹമീദ് ഫൈസി, അബ്ദുല്ല ഖാസിലേന്‍, ജമാഅത്ത് പ്രതിനിധി സിറാജ് ബി.എമ്മിന്റെ മാതാവ് ബീഫാത്തിമ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. അബ്ദുല്ല സഅദി ഖാസിയാറകം ഫാത്തിമ ഫൈസലിനെ ഉപഹാരം നല്‍കി അനുമോദിച്ചു. ട്രഷറര്‍ മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ജമാഅത്ത് രക്ഷാധികാരി അബ്ദുല്ല സഅദി ഖാസിയാറകം ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ കെ.പി, ഇബ്രാഹിം ഖാസിയാറകം, സാഹില്‍ കുന്നില്‍, സിറാജ് മിസ്‌നി, ബഷീര്‍ ബാവിക്കര, മിസ്ബാഹ്, ഷുസൈ, മുഹ്‌സിന്‍ നഷാത്ത് സംസാരിച്ചു. സെക്രട്ടറി സനാബില്‍ റിസാ നന്ദി പറഞ്ഞു.


Similar News