ദുബായ് കെ.എം.സി.സി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

By :  Sub Editor
Update: 2025-05-27 10:04 GMT

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവില്‍ വന്നു. മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സലാം കന്യപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, വൈസ് പ്രസിഡണ്ട് കെ.പി. അബ്ബാസ് കളനാട്, ജില്ലാ സെക്രട്ടറി സി.എ ബഷീര്‍ പള്ളിക്കര, അബുദാബി കെ.എം.സി.സി പുല്ലൂര്‍ പെരിയ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് പാറപ്പള്ളി, മണ്ഡലം ഭാരവാഹികളായ ആക്ടിങ് ജനറല്‍ സെക്രട്ടറി റിസ്വാന്‍ കളനാട്, ട്രഷറര്‍ നംഷാദ് പൊവ്വല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്ലം കോട്ടപ്പാറ, മുനീര്‍ പള്ളിപ്പുറം, ശിഹാബ് പരപ്പ, സെക്രട്ടറി ഉബൈദ് റഹ്മാന്‍ കൊട്ടിക്കുളം, ഹസീബ് ഖാന്‍ മഠത്തില്‍ സംബന്ധിച്ചു.

ഭാരവാഹികള്‍: കൗസര്‍ കുണിയ(പ്രസി.), സല്‍മാന്‍ ഫാരിസ്, അബ്ദുല്ലാഹ് കുണിയ, അഹ്മദ് അജ്മല്‍ ശിബില്‍, ഫൈറൂസ് പാറപ്പള്ളി(വൈസ്.പ്രസി.), മുഹമ്മദ് അസ്ഫര്‍ പാറപ്പള്ളി(ജന.സെക്ര.), തശ്രീഫ് പരപ്പള്ളി(ഓര്‍ഗ. സെക്ര.), ഇ.കെ. മെഹ്റൂഫ് കുണിയ (സീനിയര്‍ സെക്ര.), ഫഹദ്, ഉനൈസ്, അബ്ദുല്ലഹ് ആയംകടവ്(ജോ. സെക്ര.), റൗഫ് കുണിയ(ട്രഷ.). ഉദുമ മണ്ഡലം സെക്രട്ടറി ആരിഫ് ചെരുമ്പ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Similar News