ദുബായ് ഐ.എം.സി.സി. ജില്ലാ കമ്മിറ്റി: അഷ്‌റഫ് പ്രസി, മുസ്തു സെക്രട്ടറി
By : Sub Editor
Update: 2025-02-28 11:19 GMT
അഷ്‌റഫ് ഉടുമ്പുന്തല, മുസ്തു എരിയാല്‍, ജുനൈദ് പൊവ്വല്‍
ദുബായ്: ഐ.എം.സി.സി ദുബായ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം ക്രീക്ക് സിറ്റി റസ്റ്റോറന്റില്‍ ചേര്‍ന്നു. മന്‍സൂര്‍ ഡി.കെ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.എ.ഇ ഐ.എം.സി.സി പ്രസിഡണ്ട് അഷ്റഫ് തച്ചോറത്ത് ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആലമ്പാടി, ഐ.എന്‍.എ.എഫ് യു.എ.ഇ കോര്‍ഡിനേറ്റര്‍ റഹ്മത്ത് തളങ്കര എന്നിവര്‍ സംസാരിച്ചു. മുസ്തു എരിയാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി അഷ്റഫ് ഉടുമ്പുന്തല, ജനറല്‍ സെക്രട്ടറിയായി മുസ്തു എരിയാല്‍, ട്രഷററായി ജുനൈദ് പൊവ്വല്‍ എന്നിവരെ തിരഞ്ഞെടുത്തു. ഷാഫി ബാഡൂര്‍, അബ്ദുല്ല കോട്ടപ്പുറം, മന്‍ച്ചു ഡി.കെ (വൈസ് പ്രെസിഡണ്ട്), ശരീഫ് ബേക്കല്‍, കരീം മല്ലം, ഷിയാ ദിനാര്‍ (ജോ. സെക്രെട്ടറി).