രക്തദാനം മഹത്തായ ജീവന്‍ രക്ഷാപ്രക്രിയ -സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By :  Sub Editor
Update: 2024-12-05 10:18 GMT

ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഈദ്അല്‍ ഇത്തിഹാദ് ആഘോഷം പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: ഏറ്റവും മഹത്തായ ധര്‍മ്മമാണ് രക്തദാനമെന്നും മറ്റൊരാളുടെ ജീവന്‍ രക്ഷാപ്രക്രിയയില്‍ ഭാഗമാവുക എന്ന പുണ്യകര്‍മ്മമാണ് രക്തദാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബായ് കെ. എം.സി.സി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മെഗാരക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വര്‍ഷങ്ങളായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് വരുന്ന മെഗാരക്തദാന ക്യാമ്പ് ഏറെ പ്രശംസനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍, കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ. അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോഷിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, അന്‍വര്‍ നഹ, റിയാസ് ചേലേരി, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹംസ തൊട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, ഇസ്മായില്‍ ഏറമല, റയീസ് തലശ്ശേരി, കൈന്‍ഡന്‍സ്ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, ഇസ്മയില്‍ നാലാംവാതുക്കല്‍, അബ്ബാസ് കെ.പി, റഫീഖ് പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുല്ല, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, സി.എ ബഷീര്‍ പള്ളിക്കര, ആസിഫ് ഹൊസങ്കടി, റഫീഖ് കടാങ്കോട് സംബന്ധിച്ചു

ഫൈസല്‍ നെല്ലിക്കട്ട ഖിറാഅത്ത് നടത്തി. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Similar News