രക്തദാനം: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് ദുബായ് ഗവണ്‍മെന്റിന്റെ പ്രശംസാപത്രം

By :  Sub Editor
Update: 2025-01-14 10:21 GMT

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ യു.എ.ഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് ദുബായ് ഹെല്‍ത്ത് പ്രശംസാപത്രം നല്‍കി. അഞ്ച് വര്‍ഷമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് ദുബായ് ഹെല്‍ത്തിന്റെ പ്രശംസാപത്രം ലഭിച്ചുവരുന്നു. രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം ചെയ്ത മുഴുവന്‍ പേരെയും മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളെയും ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അഭിനന്ദിച്ചു. ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നലാംവാതുക്കല്‍, സുബൈര്‍ അബ്ദുല്ല, മൊയ്തീന്‍ ബാവ, റഫീഖ് പടന്ന, ഹനീഫ് ബാവനഗര്‍, കെ.പി. അബ്ബാസ് കളനാട്, ഹസൈനാര്‍ ബിജന്തടുക്ക, സുനീര്‍ എന്‍.പി, ഫൈസല്‍ മുഹ്‌സിന്‍, സി.എ. ബഷീര്‍ പള്ളിക്കര, പി.ഡി. നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, റഫീഖ് എ.സി, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി എന്നിവര്‍ നേതൃത്വം നല്‍കി.

Similar News