ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കും-ദേളി ജംഗ്ഷന്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി
ദുബായ്: സമൂഹത്തെ കാര്‍ന്നുതിന്നുന ലഹരിക്കെതിരെ നാട്ടില്‍ ജമാഅത്ത് കേന്ദ്രീകരിച്ച് കേന്ദ്ര കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന് പൂര്‍ണപിന്തുണ നല്‍കാന്‍ യു.എ.ഇ ദേളി ജംഗ്ഷന്‍ ജമാഅത്ത് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഷാഫി കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അഡ്വ. സി.എല്‍. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് തായതൊടി മുഖ്യപ്രഭാഷണം നടത്തി. മുന്‍തസിര്‍ തങ്ങള്‍, സിദ്ദിഖ് എം.ഡി, അബൂ, മുഹമ്മദ് കുഞ്ഞി സി.എ, ഹിഷാം തെക്കില്‍, ഫൈസല്‍ തോട്ടം, ഫസല്‍ ദേളി, ദാവൂദ് ലണ്ടന്‍, സലീം കപ്പണ പ്രസംഗിച്ചു. ഹക്കീം ദേളി സ്വാഗതവും സാദിക്ക് ദൃശ്യ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഷാഫി കട്ടക്കാല്‍(പ്രസി.), ഹിഷാം തെക്കില്‍ (ജന. സെക്ര.), സലിം കപ്പണ (ട്രഷ.), റഹിം എസ്.എ, റഷീദ് കണ്ണമ്പള്ളി, ദാവൂദ് ലണ്ടന്‍(വൈസ് പ്രസി.), ഫൈസല്‍ തോട്ടം, സാദിഖ് ദൃശ്യ, മുജീബ്(ജോ. സെക.).