ദുബായ് കെ.എം.സി.സിയുടെ കെ.എസ് അബ്ദുല്ല പുരസ്‌കാരം സമ്മാനിച്ചു

By :  Sub Editor
Update: 2024-11-28 09:58 GMT

ദുബായ്: കാരുണ്യ രംഗത്തും സേവനരംഗത്തും നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കെ.എസ് അബ്ദുല്ല 'ദി പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്' നല്‍കി ആദരിച്ചു. പ്രവാസി വ്യവസായികളായ ഹംസ മധൂര്‍, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, സമീര്‍ തളങ്കര ബെസ്റ്റ് ഗോള്‍ഡ്, ഹനീഫ് മരബയല്‍, മുജീബ് മെട്രോ, ജമാല്‍ ബൈത്താന്‍ എന്നിവര്‍ക്കാണ് അബൂഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെ.എസ് അബ്ദുല്ല ട്രിബൂട്ട് സിമ്പോസിയത്തില്‍ പുരസ്‌കാരം നല്‍കിയത്. ദുബായ് കെ.എം.സി.സി സി.ഡി.എ ഡയറക്ടര്‍ റാഷിദ് അസ്ലം അവാര്‍ഡുകള്‍ വിതരണം ചെയ്തു. യു.എ.ഇ കെ.എം.സി.സി ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി കായിക താരങ്ങളെ അനുമോദിച്ച് സംസാരിച്ചു. കെ.എം.സി.സി നേതാക്കളായ ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഡോ. ഇസ്മായില്‍, അഷ്റഫ് ബായാര്‍, സമീര്‍ എസ്.ബി.കെ സുല്‍ത്താന്‍ ഗോള്‍ഡ്, കെ.എം.സി.സി ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു.  ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.

Similar News