ഗായിക ശ്രേയ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഗായിക ശ്രേയ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രേയ ഘോഷാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയച്ചത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഏതാനും ആഴ്ചകളായി താന്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രേയ പറഞ്ഞു.
തന്റെ പ്രൊഫൈലില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള മെസേജുകള്‍ വന്നാല്‍ പ്രതികരിക്കരുതെന്നും ശ്രേയ ആരാധകരോട് അഭ്യര്‍ഥിച്ചു. ഫെബ്രുവരി 13നാണ് എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മാര്‍ച്ച് ആദ്യം അക്കൗണ്ട് ശരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ശ്രേയ പറയുന്നു. മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ് ഫോം ആയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരം ശ്രേയ ആരാധകരുമായി പങ്കുവച്ചത്.
ശ്രേയയുടെ കുറിപ്പ്:
പ്രിയപ്പെട്ട ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. എന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എക്‌സ് ടീമിനെ ബന്ധപ്പെടാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവരുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല.
ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. ദയവായി എന്റെ അക്കൗണ്ടില്‍ നിങ്ങള്‍ കാണുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. മെസേജുകള്‍ക്ക് മറുപടിയും നല്‍കരുത്. അക്കൗണ്ട് പഴയതുപോലെ വീണ്ടെടുക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചായും വിഡിയോ സന്ദേശത്തിലൂടെ ഞാന്‍ നിങ്ങളെ അറിയിക്കും- എന്നും ശ്രേയ ഘോഷാല്‍ കുറിച്ചു.
ഗായിക ശ്രേയ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള ഗായികയാണ് ശ്രേയ. മലയാളത്തിലും നിരവധി പാട്ടുകളിലൂടെ ശ്രേയ ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.