'പൈങ്കിളിയിലെ' പുതിയഗാനം പുറത്ത്; ചിത്രം 14ന് തിയേറ്ററുകളില്‍

Update: 2025-02-12 04:27 GMT

കൊച്ചി: സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പൈങ്കിളി'യിലെ പുതിയ ഗാനം പുറത്ത്. ഇതിനോടകം തന്നെ കളര്‍ഫുള്‍ പോസ്റ്ററുകളും പാട്ടുകളുമായി ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് ചിത്രത്തിലെ 'ഹാര്‍ട്ട് അറ്റാക്ക്' എന്ന പാട്ട് പുറത്തിറക്കിയത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് 'ബേബി ബേബി' എന്ന് തുടങ്ങുന്ന പാട്ടും എത്തിയിരിക്കുന്നത്.

'36 വയതിനിലെ' എന്ന സിനിമയിലെ 'വാടി രാസാത്തി' എന്ന ഗാനം അനശ്വരമാക്കിയ ലളിത വിജയകുമാറും (ഗായകന്‍ പ്രദീപ് കുമാറിന്റെ അമ്മ) ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ഈണം നല്‍കിയിരിക്കുന്നത്.

'36 വയതിനിലെ' കൂടാതെ 'ഡി.എസ്.പി', 'വാഴൈ', 'കുതിരവാല്‍', 'ബ്ലഡ് മണി' തുടങ്ങിയ സിനിമകളിലും ലളിത വിജയകുമാര്‍ പാടിയിട്ടുണ്ട്. ഇതാദ്യമായാണ് ഇവര്‍ മലയാളത്തില്‍ പാടുന്നതെന്ന പ്രത്യേകതയും 'പൈങ്കിളി'യിലെ ഈ പാട്ടിനുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലര്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തികച്ചും പുതുമയാര്‍ന്ന ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതായിരുന്നു ട്രെയിലര്‍. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

'ആവേശ'ത്തിലെ അമ്പാനായും 'പൊന്‍മാനി'ലെ മരിയാനോയായുമൊക്കെ തകര്‍ത്തഭിനയിച്ച് ആരാധകരെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. 'ചുരുളി', 'ജാന്‍ എ. മന്‍', 'രോമാഞ്ചം', 'നെയ്മര്‍', 'ചാവേര്‍' തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ എത്തിയിട്ടുണ്ട്.

നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവനാണ് രചന നിര്‍വഹിക്കുന്നത്. അര്‍ജുന്‍ സേതുവിന്റേതാണ് ഛായാഗ്രഹണം.

ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആഷിഖ് അബു, ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരുടെ ശിഷ്യനായി പ്രവര്‍ത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആര്‍ ഡി. എക്‌സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യും: മസ്ഹര്‍ ഹംസ, മേക്കപ്പ്: ആര്‍ജി വയനാടന്‍

എക്‌സി.പ്രൊഡ്യൂസര്‍: മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്‍, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് ചാക്കോ, പോസ്റ്റര്‍: ഡിസൈന്‍ യെല്ലോ ടൂത്ത്, അസോ.ഡയറക്ടര്‍മാര്‍: അഭി ഈശ്വര്‍, ഫൈസല്‍ മുഹമ്മദ്, വിഎഫ്എക്‌സ്: ടീം വി എഫ് എക്‌സ് സ്റ്റുഡിയോ, കോറിയോഗ്രാഫര്‍: വേദ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Full View

Similar News