ജെ.ഇ.ഇ മെയിന്‍സ് 2025; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 22

Update: 2024-11-21 06:42 GMT



ജനുവരിയില്‍ നടക്കേണ്ട ജെ.ഇ.ഇ മെയിന്‍സ് 2025 പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 22. രാത്രി 9 മണിയോടെ അപേക്ഷിക്കാനുള്ള സമയം അവസാനിക്കും. രാത്രി 11.50 വരെ മാത്രമേ ഫീസ് അടക്കാന്‍ സാധിക്കൂ.ജെ.ഇ.ഇ മെയിന്‍സിന്റെ ആദ്യ സെഷന്‍ ജനുവരി 22നും 31 നും ഇടയില്‍ നടക്കും. ഏപ്രിലില്‍ നടക്കുന്ന പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്തുതിനും അവസരമുണ്ടാകും.അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് നവംബര്‍ 26ന് വീണ്ടും സൈറ്റ് സജീവമാകും.

അപേക്ഷ ഘട്ടങ്ങള്‍

1 - jeemain.nta.nic.in എന്ന വെബ്‌സൈറ്റ് തുറക്കുക

2. - ജെ.ഇ.ഇ മെയിന്‍ സെഷന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് തുറക്കുക

3. അടുത്ത വിന്‍ഡോയില്‍ അഡ്രസ് മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

4. രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക

5. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക

6. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.


Similar News