കുടുംബവഴക്ക്; 'ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി'

Update: 2025-02-09 06:31 GMT

പാലക്കാട്: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. ഉപ്പുംപാടം സ്വദേശി ചന്ദ്രിക(53) ആണ് മരിച്ചത്. ഭര്‍ത്താവ് രാജന്‍ ആണ് ചന്ദ്രികയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെ രാജന്‍ ഭാര്യയെ കുത്തുകയായിരുന്നു. അതിനുശേഷം സ്വയം കുത്തുകയും ചെയ്തു. ശബ്ദം കേട്ട് മകള്‍ ഓടി എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ചന്ദ്രിക മരിച്ചിരുന്നു. രാജന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിന് മുന്‍പും ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

Similar News