ദുര്‍മന്ത്രവാദം, ഹണിട്രാപ്പ്; ഷമീനയുടെ തട്ടിപ്പുകളുടെ നിര നീളും; ഇരകളായത് നിരവധി പേര്‍

ദുര്‍മന്ത്രവാദത്തിലൂടെയും ഹണിട്രാപ്പിലൂടെയും നിരവധി പേരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനിരകളാക്കിയത്

Update: 2024-12-06 10:21 GMT

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ജിന്നുമ്മ മാങ്ങാട് കൂളിക്കുന്നിലെ കെ.എച്ച് ഷമീന(34)യുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയത് നിരവധി തട്ടിപ്പുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദുര്‍മന്ത്രവാദത്തിലൂടെയും ഹണിട്രാപ്പിലൂടെയും നിരവധി പേരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനിരകളാക്കിയത്. സാമ്പത്തികമായി നല്ല നിലയിലുള്ളവരെ സഹായികള്‍ കണ്ടെത്തും. ഇതിന് ശേഷം വിവരം ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് തങ്ങളുടെ ദുരിതങ്ങള്‍ ഇല്ലാതാക്കിയതെന്ന് സഹായികള്‍ സാമ്പത്തികശേഷിയുള്ളവരെ വിശ്വസിപ്പിക്കും. സമ്പത്ത് ഇരട്ടിപ്പിക്കാന്‍ ജിന്നുമ്മ വിചാരിച്ചാല്‍ സാധിക്കുമെന്ന് വിശ്വസിച്ച് പലരും തട്ടിപ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ദുര്‍മന്ത്രവാദം ചെയ്താല്‍ സമ്പത്ത് വര്‍ധിക്കുമെന്ന് കരുതി ജിന്നുമ്മ ആവശ്യപ്പെടുന്ന പണം നല്‍കിയ നിരവധി പേരുണ്ട്. എന്നാല്‍ തട്ടിപ്പ് മനസിലാക്കി പിന്‍മാറാന്‍ ശ്രമിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി.

Similar News