കാസര്‍കോട്: പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും ചേര്‍ന്ന് എട്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ http://kied.info/trainingcalender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890, 2550322, 9188922800 നമ്പറില്‍ ബന്ധപ്പെടുക.