സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ആശ്വാസം. പുതുവര്‍ഷം പിറന്നതുമുതല്‍ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ സ്വര്‍ണത്തിന് ശനിയാഴ്ചയാണ് ആശ്വാസമെന്നോണം വില 320 രൂപ കുറഞ്ഞത്. പവന് 57720 രൂപ രേഖപ്പെടുത്തിയതിന് പിന്നാലെ മൂന്നാം ദിനവും വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരു പവന് 57,720 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7215 രൂപയാണ് വില. ഡിസംബര്‍ 11,12 തീയതികളില്‍ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പുതുവര്‍ഷത്തിലെ ട്രെന്‍ഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ്
ജനുവരിയിലെ സ്വര്‍ണവില (പവനില്‍)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720