ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

By :  Sub Editor
Update: 2025-04-11 10:08 GMT

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍കോട് ഷോറൂം ബോച്ചെ, നടി അമല പോള്‍, ഡോളി ചായ്‌വല എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ് സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോച്ചെ, സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്‌വാല എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന സിനിമാതാരം ചാളമേരിയെ ഉദ്ഘാടനവേളയില്‍ ബോച്ചെ 5 ലക്ഷം രൂപ നല്‍കി ആദരിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. ലളിത, ശ്രീലത, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, അബ്ദുല്‍ കരീം കോളിയാട്, സാം സിബിന്‍, അന്ന ബോബി, വി.കെ. ശ്രീരാമന്‍ സംബന്ധിച്ചു. അനില്‍ സി.പി സ്വാഗതവും ജോജി എം.ജെ നന്ദിയും പറഞ്ഞു.

ഉദ്ഘാടനവേളയില്‍ കാസര്‍കോട്ടെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായം വിതരണം ചെയ്തു. നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജ്വല്ലറി അധികൃതര്‍ അറിയിച്ചു.


Similar News