വര്‍ഷാവസാനത്തില്‍ സ്വര്‍ണ വില താഴോട്ട്; വിവാഹ വിപണിയില്‍ ആശ്വാസം
By : Online Desk
Update: 2024-12-31 09:55 GMT
തിരുവനന്തപുരം: 2024ന്റെ അവസാന ദിവസം സ്വര്‍ണ വില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായി. ഇന്നലെ കുതിച്ചുയര്‍ന്ന വില ഇന്ന് കുറഞ്ഞു. ഒരു പവന് 320 രൂപ കുറഞ്ഞ് 56880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞ് 7110 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് 5875 രൂപയായി. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുറഞ്ഞു. വെള്ളി വില രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 93 രൂപയിലെത്തി.