കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവിനെതിരെ കേസ്
തിരുവനന്തപുരം കൈരളി നഗറില്‍ രേവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അഖിലിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്.;
ബന്തടുക്ക: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കൈരളി നഗറില്‍ രേവതി(27)യുടെ പരാതിയില്‍ ഭര്‍ത്താവ് പടുപ്പ് ശങ്കരമ്പാടി കാവുകുന്നേല്‍ ഹൗസില്‍ അഖിലിനെ(30)തിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്.
2022 ഏപ്രില്‍ 28നാണ് അഖില്‍ രേവതിയെ വിവാഹം ചെയ്തത്. 2022 നവംബര്‍ മുതല്‍ അഖില്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് രേവതിയെ പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.