ബന്തടുക്കയില്‍ കാറില്‍ കടത്തുകയായിരുന്ന പത്തായിരത്തിലേറെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍
പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍;
By : Online correspondent
Update: 2025-06-24 07:16 GMT
ബന്തടുക്ക: കാറില്‍ കടത്തുകയായിരുന്ന പത്തായിരത്തിലേറെ പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. അഡൂര്‍ ചാമക്കൊച്ചിയിലെ അബ്ദുല്‍ റഹിമാന്‍(60), ബന്തടുക്കയിലെ പി.കെ അഷ് റഫ്(42) എന്നിവരെയാണ് ബന്തടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടകയില്‍ നിന്ന് ബന്തടുക്കയിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്തടുക്ക കണ്ണാടിത്തോടില്‍ എക്സൈസ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതികളെയും തൊണ്ടിമുതലും എക്സൈസ് ബേഡകം പൊലീസിന് കൈമാറി. ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം തുടങ്ങി.