മുമ്പൊരിക്കലും ഇല്ലാത്തവണ്ണമാണ് വ്രണിതഹൃദയരായിട്ടെന്നോണം ഒരു കൂട്ടര്‍ ഒരു കലാസൃഷ്ടിക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നിരിക്കുന്നത്. അവര്‍ നല്‍കുന്ന സന്ദേശം കൃത്യമായി മനസിലാക്കിയിട്ടെന്നോണമാണ് അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങിയിരിക്കുന്നത്.
എമ്പുരാന്‍ സിനിമയില്‍ 24 വെട്ടുവെട്ടിയിട്ടും അരിശം തീരാതെ ആ സിനിമയുടെ സ്രഷ്ടാക്കളുടെ നേര്‍ക്ക് അന്വേഷണ ഏജന്‍സികളെ തലങ്ങും വിലങ്ങും ഇറക്കിവിട്ടിരിക്കുകയാണല്ലോ. കേരളത്തില്‍ നിന്നുള്ള ആ സിനിമയുമായി ബന്ധപ്പെട്ട വാദപ്രതിവാദം പാര്‍ലമെന്റില്‍ വരെ ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി എമ്പുരാന്‍ മാറിയിരിക്കുന്നു. ആ സിനിമ കണ്ടവരെപ്പോലും വെറുതെ വിടില്ലേ എന്ന ചോദ്യമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്.
കേന്ദ്ര ഭരണകക്ഷിയെ നയിക്കുന്ന സംഘടനയുടെ മുഖപത്രം പേന ആ പടമിറങ്ങിയശേഷം അടച്ചുവെച്ചിട്ടേയില്ല. എഴുത്തോടെഴുത്താണ്. പൃഥ്വിരാജ് അഹങ്കാരിയാണ്, ദേശവിരുദ്ധനാണ്, ജിഹാദികളുമായി ബന്ധമുണ്ട് എന്നിങ്ങനെ ദിവസം ഒന്നെന്ന നിലയില്‍ ആരോപണവും ഒറ്റപ്പെടുത്താനുള്ള ആഹ്വാനവും. പൃഥ്വിരാജിന്റെ സിനിമകളെല്ലാം ദേശദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്നതാണ്, ഹിന്ദുത്വവിരുദ്ധമാണ് എന്നിങ്ങനെ ആരോപണങ്ങള്‍. മുരളിഗോപിക്കെതിരെയും അതേരീതിയില്‍ ഭര്‍ത്സനങ്ങള്‍. മോഹന്‍ലാലാകട്ടെ അദ്ദേഹത്തിന്റെ ആരാധകരോട് വിശ്വാസവഞ്ചനയാണ് കാട്ടിയതെന്നും. സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ സുഭാസ്‌കരന് എല്‍.ടി.ടി.ഇയുമായി ബന്ധമുണ്ട്, വിദേശനാണ്യതട്ടിപ്പുമായി ബന്ധമുണ്ട് എന്നാണ് ഒരുദിവസത്തെ ഓര്‍ഗനൈസര്‍ എക്‌സ്‌ക്ലൂസീവ്.
സുഭാസ്‌കരന്റെ ലൈക്ക കമ്പനി എമ്പുരാന്‍ എന്ന പടം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. എല്‍.ടി.ടി.ഇ. എന്ന സംഘടന ഇന്നില്ലാത്തതാണ്.
പണ്ടെന്നോ പ്രവര്‍ത്തിച്ച ആ സംഘടനയുമായി സുഭാസ്‌കരന് ബന്ധമുണ്ടെങ്കില്‍ ഇത്രയും കാലമായി സര്‍ക്കാറിന് എന്തുകൊണ്ട് നടപടിയെടുക്കാന്‍ സാധിച്ചില്ല? കാളപെറ്റെന്ന് കേള്‍ക്കേണ്ട താമസം കയറെടുത്ത് പോകുന്ന ഏജന്‍സികള്‍ എവിടെയായിരുന്നു.
മുമ്പൊരിക്കലുമില്ലാത്തവണ്ണം വ്രണിതഹൃദയരായിട്ടെന്നോണം ഒരു കൂട്ടര്‍ ഒരു കലാസൃഷ്ടിക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നിരിക്കുന്നത്. അവര്‍ നല്‍കുന്ന സന്ദേശം കൃത്യമായി മനസിലാക്കിയിട്ടെന്നോണമാണ് അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ആദ്യം ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നു. ഗോപാലനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്നു. അന്വേഷണ ഏജന്‍സി പറന്നെത്തി രേഖകള്‍ പരിശോധിക്കുന്നു. അടുത്തതായി പൃഥ്വിരാജിന് ആദായനികുതി നോട്ടീസയക്കുന്നു. പിന്നെയതാ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസയക്കുന്നു. ആ നോട്ടീസിനെക്കുറിച്ചുള്ള പത്രക്കുറിപ്പുകളിലെല്ലാം ഒരുകാര്യം പ്രത്യേകം പറയുന്നു, ഈ പരിശോധനക്ക് എമ്പുരാനുമായി യാതൊരു ബന്ധവുമില്ല! അച്ഛന്‍ പത്തായത്തിലില്ല എന്ന് പറഞ്ഞതുപോലുള്ള ഒരു അറിയിപ്പ്. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവും നടപടിയും ആവശ്യമാണ്. മുമ്പേ തുടങ്ങിയ അന്വേഷണമാണെങ്കില്‍ എങ്ങനെ എമ്പുരാന്‍ ഇറങ്ങുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തപ്പോള്‍ പെട്ടെന്ന് നടപടികളിലേക്ക് നീങ്ങുന്നു. ഗോകുലം ഗോപാലനും പൃഥ്വിക്കും ആന്റണി പെരുമ്പാവൂരിനുമെതിരെ ഒന്നിച്ചുനടപടിയുണ്ടാകുന്നതെങ്ങനെ? സിനിമാമേഖലയില്‍ നികുതിവെട്ടിപ്പില്ലെന്ന് ആരും പറയില്ല. ഉണ്ടെങ്കില്‍ നടപടിയും വേണം. പക്ഷേ ഇപ്പോഴത്തേത് നിഷ്‌കളങ്കമല്ല, സ്വാഭാവികമല്ല എന്നാണ് പരക്കേയുള്ള തോന്നല്‍.
സിനിമ എന്ന നിലയില്‍ തട്ടുപൊളിപ്പന്‍ എന്റര്‍ടെയിനറാണെങ്കിലും പല രംഗങ്ങളും യുക്തിഭദ്രമല്ലെങ്കിലും എമ്പുരാന്‍ എന്തുകൊണ്ട് വര്‍ഗീയവാദികളുടെ ഉറക്കംകെടുത്തുന്നു. അത് തട്ടുപൊളിപ്പന്‍ എന്റര്‍ടെയിനറായതുകൊണ്ടുതന്നെ. എമ്പുരാനിലെ വംശീയ ഉന്മൂലന കഥയും ദൃശ്യങ്ങളും ബജ്‌റംഗിയുടെ കേരളത്തിലേക്കുള്ള വരവും പ്രിയദര്‍ശിനി എന്ന ആദര്‍ശധീരയായ നേതാവിന്റെ സ്ഥാനാരോഹണദിവസം കേന്ദ്ര ഏജന്‍സി വന്ന് അറസ്റ്റ് ചെയ്യുന്നതും ഒരു സാധാരണ സിനിമയില്‍-കലാമൂല്യമുള്ള ഒരു ആര്‍ട്ട് സിനിമയിലാണ് ചേര്‍ത്തതെങ്കില്‍ ഇവര്‍ ഇത്ര ക്ഷോഭിച്ചിളകുമായിരുന്നോ. സാധ്യതയില്ല, കാരണം ആ വിഭാഗത്തില്‍പ്പെട്ടവരും വളരെ സാധാരണക്കാരുമായ പ്രേക്ഷകര്‍ ആ ആര്‍ട്ട് സിനിമ കാണാന്‍ തടിച്ചുകൂടാനിടയില്ല. വിരലിലെണ്ണാവുന്നത്ര തീയേറ്ററുകളില്‍ രണ്ടോ മൂന്നോ ദിവസത്തെ പ്രദര്‍ശനത്തിനുശേഷം അത് തീരും. പിന്നെ ഏതെങ്കിലും വിദേശമേളകളില്‍ നിരൂപകശ്രദ്ധയില്‍ വന്നേക്കാമെന്നും പ്രതീക്ഷിക്കാം.
പക്ഷേ എമ്പുരാന്‍ നാലായിരത്തിലധികം സ്‌ക്രീനുകളിലാണ്, ലോകവ്യാപകമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരും പൃഥ്വിയുമടക്കമുള്ള സൂപ്പര്‍സ്റ്റാറുകളാണ് അഭിനയിക്കുന്നതെന്നതിനാലും പണം വാരി വിതറി സാങ്കേതികത്തികവുണ്ടാക്കിയതിനാലും സാര്‍വത്രികമായി ആബാലവൃദ്ധമാണ് കാണുന്നത്. അവരുടെ മുമ്പിലാണ് വീണ്ടും വീണ്ടും ഭരണത്തിലെത്തിയവര്‍ എങ്ങനെയാണ് ആ സിംഹാസനത്തിലേക്കെത്തിയതെന്ന് എമ്പുരാന്‍ തുറന്നുകാട്ടുന്നത്. മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഒരു അഗ്നിപര്‍വത വിസ്‌ഫോടനം പോലെ പുറത്തേക്കുവരികയാണ്.
എന്തൊക്കെയാണ് എമ്പുരാനിലൂടെ പുറത്തുവന്നത്. ബജ്രംഗിയും മുന്നയും നേതൃത്വംനല്‍കി നടത്തുന്ന മനുഷ്യക്കശാപ്പ്. അവര്‍ കേരളം പിടിക്കാന്‍ നടത്തുന്ന ഗൂഢാലോചന, വര്‍ഗീയതയെയും ഫാസിസത്തെയും എതിര്‍ക്കുന്നവര്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ കയറൂരിവിടല്‍.
ഇങ്ങനെ ഗുജറാത്തിലെ വംശീയ ഉന്മൂലനത്തെയും അന്വേഷണ ഏജന്‍സികളുടെ തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടികളെയും കുറിച്ച് തെളിവുനല്‍കുന്ന ഒരു ചിത്രത്തെ എങ്ങനെ സഹിക്കാനാണ്. അതുകൊണ്ടാണ് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് പ്രസംഗിക്കുമ്പോള്‍ സുരേഷ്‌ഗോപി എന്ന കേന്ദ്രമന്ത്രി അസഹ്യമായി പൊട്ടിത്തെറിച്ചത്. പാര്‍ലമെന്റില്‍, ഈ സഭയില്‍ ഒരു മുന്നയുണ്ട് എന്നേ ജോണ്‍ ബ്രിട്ടാസ് പറഞ്ഞുള്ളൂ. അപ്പോഴാണ് സുരേഷ്‌ഗോപി ചാടിയെഴുന്നേറ്റത്. ലോക്‌സഭാംഗമാണെങ്കിലും സഹമന്ത്രിയായതിനാല്‍ അദ്ദേഹത്തിന് രാജ്യസഭയില്‍ കയറാം, ഇടപെടുകയും ചെയ്യാം. എന്തോ സംഭവിച്ചതുപോലെ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നിങ്ങനെ രൗദ്രഭാവത്തോടെ തട്ടുപൊളിപ്പന്‍ സിനിമയിലെ ഒരു രംഗമാണ് സഭയെന്ന മട്ടില്‍ അദ്ദേഹം വിളിച്ചുപറയുകയായിരുന്നു. രാജ്യത്തെങ്ങുമുള്ള ചാനല്‍ പ്രേക്ഷകര്‍ അതുകണ്ട് നടുങ്ങിപ്പോയിട്ടുണ്ടാവണം. വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും ഇതേമട്ടില്‍ കേരളനിയസഭ വഖഫ് ബില്ലിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലില്‍ എറിയുമെന്ന് ഗര്‍ജനശബ്ദത്തില്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കേരളത്തില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ നിങ്ങളാരാ, നിങ്ങളാരാ, ആരോടാ ചോദിക്കുന്നത്, സൂക്ഷിക്കണം എന്ന ആക്രോശം... ജനപ്രതിനിധിയായ ഒരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയാണ്, നിങ്ങളാരാ ചോദിക്കാന്‍ എന്ന്. ആരോടാ ചോദിക്കുന്നതെന്നതിനര്‍ത്ഥം താന്‍ അതിഭയങ്കരനാണെന്ന പ്രകടനപരതയാണ്... സൂക്ഷിച്ചോളണം എന്ന് പറയുന്നതില്‍ ഭീഷണിയാണുള്ളത്. എമ്പുരാനെ ഓര്‍മ്മിപ്പിക്കുന്ന ഭീഷണി.
മുന്ന എന്ന കഥാപാത്രം ആദ്യം പ്രഛന്നമായാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ വിനീതന്‍. അഭയം തേടിയെത്തിയ ഇതരമതസ്ഥരെ സംരക്ഷിക്കാന്‍ അവര്‍ക്ക് പത്തായപ്പുര തുറന്നുകൊടുക്കാന്‍ അമ്മായിയമ്മ പറയുമ്പോള്‍ ഭയഭക്തി ബഹുമാനത്തോടെ അനുസരിക്കുകയാണ് മുന്ന. അഭയാര്‍ത്ഥികളെല്ലാം മുറിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ ബജ്രംഗിയുടെ കൊലയാളി സംഘത്തെ വിളിച്ചുവരുത്തുകയാണ്. മതനിരപേക്ഷമായി ദയയും സ്‌നേഹവും കോരിച്ചൊരിഞ്ഞ അമ്മായിയെ ചങ്കില്‍ ചവിട്ടിത്തേക്കുകയും കൊലചെയ്യുകയും ചെയ്യുകയാണാ മനുഷ്യമൃഗം... മുന്ന എന്ന് പറയുമ്പോള്‍ കോപമുണ്ടാവുക സ്വാഭാവികമല്ലേ... എമ്പുരാന്‍ സിനിമയില്‍ 24 വെട്ടുവെട്ടിയിട്ടും അരിശം തീരാതെ ആ സിനിമയുടെ സ്രഷ്ടാക്കളുടെ നേര്‍ക്ക് അന്വേഷണ ഏജന്‍സികളെ തലങ്ങും വിലങ്ങും ഇറക്കിവിട്ടിരിക്കുകയാണല്ലോ. കേരളത്തില്‍ നിന്നുള്ള ആ സിനിമയുമായി ബന്ധപ്പെട്ട വാദപ്രതിവാദം പാര്‍ലമെന്റില്‍ വരെ ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി എമ്പുരാന്‍ മാറിയിരിക്കുന്നു. ആ സിനിമ കണ്ടവരെപ്പോലും വെറുതെ വിടില്ലേ എന്ന ചോദ്യമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്.
കേന്ദ്ര ഭരണകക്ഷിയെ നയിക്കുന്ന സംഘടനയുടെ മുഖപത്രം പേന ആ പടമിറങ്ങിയശേഷം അടച്ചുവെച്ചിട്ടേയില്ല. എഴുത്തോടെഴുത്താണ്. പൃഥ്വിരാജ് അഹങ്കാരിയാണ്, ദേശവിരുദ്ധനാണ്, ജിഹാദികളുമായി ബന്ധമുണ്ട് എന്നിങ്ങനെ ദിവസം ഒന്നെന്ന നിലയില്‍ ആരോപണവും ഒറ്റപ്പെടുത്താനുള്ള ആഹ്വാനവും. പൃഥ്വിരാജിന്റെ സിനിമകളെല്ലാം ദേശദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്നതാണ്, ഹിന്ദുത്വവിരുദ്ധമാണ് എന്നിങ്ങനെ ആരോപണങ്ങള്‍. മുരളിഗോപിക്കെതിരെയും അതേരീതിയില്‍ ഭര്‍ത്സനങ്ങള്‍. മോഹന്‍ലാലാകട്ടെ അദ്ദേഹത്തിന്റെ ആരാധകരോട് വിശ്വാസവഞ്ചനയാണ് കാട്ടിയതെന്നും. സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ സുഭാസ്‌കരന് എല്‍.ടി.ടി.ഇയുമായി ബന്ധമുണ്ട്, വിദേശനാണ്യതട്ടിപ്പുമായി ബന്ധമുണ്ട് എന്നാണ് ഒരുദിവസത്തെ ഓര്‍ഗനൈസര്‍ എക്‌സ്‌ക്ലൂസീവ്.
സുഭാസ്‌കരന്റെ ലൈക്ക കമ്പനി എമ്പുരാന്‍ എന്ന പടം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. എല്‍.ടി.ടി.ഇ. എന്ന സംഘടന ഇന്നില്ലാത്തതാണ്.
പണ്ടെന്നോ പ്രവര്‍ത്തിച്ച ആ സംഘടനയുമായി സുഭാസ്‌കരന് ബന്ധമുണ്ടെങ്കില്‍ ഇത്രയും കാലമായി സര്‍ക്കാറിന് എന്തുകൊണ്ട് നടപടിയെടുക്കാന്‍ സാധിച്ചില്ല? കാളപെറ്റെന്ന് കേള്‍ക്കേണ്ട താമസം കയറെടുത്ത് പോകുന്ന ഏജന്‍സികള്‍ എവിടെയായിരുന്നു.
മുമ്പൊരിക്കലുമില്ലാത്തവണ്ണം വ്രണിതഹൃദയരായിട്ടെന്നോണം ഒരു കൂട്ടര്‍ ഒരു കലാസൃഷ്ടിക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നിരിക്കുന്നത്. അവര്‍ നല്‍കുന്ന സന്ദേശം കൃത്യമായി മനസിലാക്കിയിട്ടെന്നോണമാണ് അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ആദ്യം ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നു. ഗോപാലനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്നു. അന്വേഷണ ഏജന്‍സി പറന്നെത്തി രേഖകള്‍ പരിശോധിക്കുന്നു. അടുത്തതായി പൃഥ്വിരാജിന് ആദായനികുതി നോട്ടീസയക്കുന്നു. പിന്നെയതാ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസയക്കുന്നു. ആ നോട്ടീസിനെക്കുറിച്ചുള്ള പത്രക്കുറിപ്പുകളിലെല്ലാം ഒരുകാര്യം പ്രത്യേകം പറയുന്നു, ഈ പരിശോധനക്ക് എമ്പുരാനുമായി യാതൊരു ബന്ധവുമില്ല! അച്ഛന്‍ പത്തായത്തിലില്ല എന്ന് പറഞ്ഞതുപോലുള്ള ഒരു അറിയിപ്പ്. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവും നടപടിയും ആവശ്യമാണ്. മുമ്പേ തുടങ്ങിയ അന്വേഷണമാണെങ്കില്‍ എങ്ങനെ എമ്പുരാന്‍ ഇറങ്ങുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തപ്പോള്‍ പെട്ടെന്ന് നടപടികളിലേക്ക് നീങ്ങുന്നു. ഗോകുലം ഗോപാലനും പൃഥ്വിക്കും ആന്റണി പെരുമ്പാവൂരിനുമെതിരെ ഒന്നിച്ചുനടപടിയുണ്ടാകുന്നതെങ്ങനെ? സിനിമാമേഖലയില്‍ നികുതിവെട്ടിപ്പില്ലെന്ന് ആരും പറയില്ല. ഉണ്ടെങ്കില്‍ നടപടിയും വേണം. പക്ഷേ ഇപ്പോഴത്തേത് നിഷ്‌കളങ്കമല്ല, സ്വാഭാവികമല്ല എന്നാണ് പരക്കേയുള്ള തോന്നല്‍.
സിനിമ എന്ന നിലയില്‍ തട്ടുപൊളിപ്പന്‍ എന്റര്‍ടെയിനറാണെങ്കിലും പല രംഗങ്ങളും യുക്തിഭദ്രമല്ലെങ്കിലും എമ്പുരാന്‍ എന്തുകൊണ്ട് വര്‍ഗീയവാദികളുടെ ഉറക്കംകെടുത്തുന്നു. അത് തട്ടുപൊളിപ്പന്‍ എന്റര്‍ടെയിനറായതുകൊണ്ടുതന്നെ. എമ്പുരാനിലെ വംശീയ ഉന്മൂലന കഥയും ദൃശ്യങ്ങളും ബജ്‌റംഗിയുടെ കേരളത്തിലേക്കുള്ള വരവും പ്രിയദര്‍ശിനി എന്ന ആദര്‍ശധീരയായ നേതാവിന്റെ സ്ഥാനാരോഹണദിവസം കേന്ദ്ര ഏജന്‍സി വന്ന് അറസ്റ്റ് ചെയ്യുന്നതും ഒരു സാധാരണ സിനിമയില്‍-കലാമൂല്യമുള്ള ഒരു ആര്‍ട്ട് സിനിമയിലാണ് ചേര്‍ത്തതെങ്കില്‍ ഇവര്‍ ഇത്ര ക്ഷോഭിച്ചിളകുമായിരുന്നോ. സാധ്യതയില്ല, കാരണം ആ വിഭാഗത്തില്‍പ്പെട്ടവരും വളരെ സാധാരണക്കാരുമായ പ്രേക്ഷകര്‍ ആ ആര്‍ട്ട് സിനിമ കാണാന്‍ തടിച്ചുകൂടാനിടയില്ല. വിരലിലെണ്ണാവുന്നത്ര തീയേറ്ററുകളില്‍ രണ്ടോ മൂന്നോ ദിവസത്തെ പ്രദര്‍ശനത്തിനുശേഷം അത് തീരും. പിന്നെ ഏതെങ്കിലും വിദേശമേളകളില്‍ നിരൂപകശ്രദ്ധയില്‍ വന്നേക്കാമെന്നും പ്രതീക്ഷിക്കാം.
പക്ഷേ എമ്പുരാന്‍ നാലായിരത്തിലധികം സ്‌ക്രീനുകളിലാണ്, ലോകവ്യാപകമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരും പൃഥ്വിയുമടക്കമുള്ള സൂപ്പര്‍സ്റ്റാറുകളാണ് അഭിനയിക്കുന്നതെന്നതിനാലും പണം വാരി വിതറി സാങ്കേതികത്തികവുണ്ടാക്കിയതിനാലും സാര്‍വത്രികമായി ആബാലവൃദ്ധമാണ് കാണുന്നത്. അവരുടെ മുമ്പിലാണ് വീണ്ടും വീണ്ടും ഭരണത്തിലെത്തിയവര്‍ എങ്ങനെയാണ് ആ സിംഹാസനത്തിലേക്കെത്തിയതെന്ന് എമ്പുരാന്‍ തുറന്നുകാട്ടുന്നത്. മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഒരു അഗ്നിപര്‍വത വിസ്‌ഫോടനം പോലെ പുറത്തേക്കുവരികയാണ്.
എന്തൊക്കെയാണ് എമ്പുരാനിലൂടെ പുറത്തുവന്നത്. ബജ്രംഗിയും മുന്നയും നേതൃത്വംനല്‍കി നടത്തുന്ന മനുഷ്യക്കശാപ്പ്. അവര്‍ കേരളം പിടിക്കാന്‍ നടത്തുന്ന ഗൂഢാലോചന, വര്‍ഗീയതയെയും ഫാസിസത്തെയും എതിര്‍ക്കുന്നവര്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ കയറൂരിവിടല്‍.
ഇങ്ങനെ ഗുജറാത്തിലെ വംശീയ ഉന്മൂലനത്തെയും അന്വേഷണ ഏജന്‍സികളുടെ തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടികളെയും കുറിച്ച് തെളിവുനല്‍കുന്ന ഒരു ചിത്രത്തെ എങ്ങനെ സഹിക്കാനാണ്. അതുകൊണ്ടാണ് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് പ്രസംഗിക്കുമ്പോള്‍ സുരേഷ്‌ഗോപി എന്ന കേന്ദ്രമന്ത്രി അസഹ്യമായി പൊട്ടിത്തെറിച്ചത്. പാര്‍ലമെന്റില്‍, ഈ സഭയില്‍ ഒരു മുന്നയുണ്ട് എന്നേ ജോണ്‍ ബ്രിട്ടാസ് പറഞ്ഞുള്ളൂ. അപ്പോഴാണ് സുരേഷ്‌ഗോപി ചാടിയെഴുന്നേറ്റത്. ലോക്‌സഭാംഗമാണെങ്കിലും സഹമന്ത്രിയായതിനാല്‍ അദ്ദേഹത്തിന് രാജ്യസഭയില്‍ കയറാം, ഇടപെടുകയും ചെയ്യാം. എന്തോ സംഭവിച്ചതുപോലെ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നിങ്ങനെ രൗദ്രഭാവത്തോടെ തട്ടുപൊളിപ്പന്‍ സിനിമയിലെ ഒരു രംഗമാണ് സഭയെന്ന മട്ടില്‍ അദ്ദേഹം വിളിച്ചുപറയുകയായിരുന്നു. രാജ്യത്തെങ്ങുമുള്ള ചാനല്‍ പ്രേക്ഷകര്‍ അതുകണ്ട് നടുങ്ങിപ്പോയിട്ടുണ്ടാവണം. വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും ഇതേമട്ടില്‍ കേരളനിയസഭ വഖഫ് ബില്ലിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലില്‍ എറിയുമെന്ന് ഗര്‍ജനശബ്ദത്തില്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കേരളത്തില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ നിങ്ങളാരാ, നിങ്ങളാരാ, ആരോടാ ചോദിക്കുന്നത്, സൂക്ഷിക്കണം എന്ന ആക്രോശം... ജനപ്രതിനിധിയായ ഒരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയാണ്, നിങ്ങളാരാ ചോദിക്കാന്‍ എന്ന്. ആരോടാ ചോദിക്കുന്നതെന്നതിനര്‍ത്ഥം താന്‍ അതിഭയങ്കരനാണെന്ന പ്രകടനപരതയാണ്... സൂക്ഷിച്ചോളണം എന്ന് പറയുന്നതില്‍ ഭീഷണിയാണുള്ളത്. എമ്പുരാനെ ഓര്‍മ്മിപ്പിക്കുന്ന ഭീഷണി.
മുന്ന എന്ന കഥാപാത്രം ആദ്യം പ്രഛന്നമായാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ വിനീതന്‍. അഭയം തേടിയെത്തിയ ഇതരമതസ്ഥരെ സംരക്ഷിക്കാന്‍ അവര്‍ക്ക് പത്തായപ്പുര തുറന്നുകൊടുക്കാന്‍ അമ്മായിയമ്മ പറയുമ്പോള്‍ ഭയഭക്തി ബഹുമാനത്തോടെ അനുസരിക്കുകയാണ് മുന്ന. അഭയാര്‍ത്ഥികളെല്ലാം മുറിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ ബജ്രംഗിയുടെ കൊലയാളി സംഘത്തെ വിളിച്ചുവരുത്തുകയാണ്. മതനിരപേക്ഷമായി ദയയും സ്‌നേഹവും കോരിച്ചൊരിഞ്ഞ അമ്മായിയെ ചങ്കില്‍ ചവിട്ടിത്തേക്കുകയും കൊലചെയ്യുകയും ചെയ്യുകയാണാ മനുഷ്യമൃഗം... മുന്ന എന്ന് പറയുമ്പോള്‍ കോപമുണ്ടാവുക സ്വാഭാവികമല്ലേ... കോപമുണ്ടാവുക സ്വാഭാവികമല്ലേ...