കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

Update: 2024-12-24 11:20 GMT

സാക്ഷ്യപത്രം നൽകണം

വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നിന്നും സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിധവ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ ഡിസംബര്‍ മാസത്തില്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മിനി ജോബ് ഡ്രൈവ് 27 ന്

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 27 ന് രാവിലെ 10.30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രീന്‍ ഷോപീ സോളാര്‍, ഹോഗ്വാര്‍ട്സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 28 ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മണിമുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്ട്രേഷന്‍ ചെയ്യാം. രജിസ്ട്രേഷന്‍ ആജീവനാന്തം കാലാവധി ഉണ്ടാകും. പ്രായ പരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.

ക്ഷീരസാന്ത്വനം പദ്ധതി

ക്ഷീര വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മയുടെ സഹകരണത്തോടെ ക്ഷീര കര്‍ഷകർക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമായി ക്ഷീരസാന്ത്വനം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരം നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തില്‍ നിര്‍വഹിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങൾക്ക് പദ്ധതിയില്‍ അംഗങ്ങള്‍ ആകാം. ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ മൂന്നു പോളിസികളില്‍ അംഗങ്ങളാകാന്‍ സാധിക്കും. ആരോഗ്യ സുരക്ഷ പോളിസിയില്‍ കര്‍ഷകരുടെ ജീവിതപങ്കാളിക്കും 25 വയസിനു താഴെയുള്ള കര്‍ഷകനെ ആശ്രയിച്ചു ജീവിക്കുന്ന മക്കള്‍ക്കും അംഗമാകാം. ആരോഗ്യ ഇന്‍ഷുറന്‍സിന് കര്‍ഷകന് 6350 രൂപയും ജീവിതപങ്കാളിക്ക് 4800 രൂപയും മക്കള്‍ക്ക് 2600രൂപയും ആണ് പ്രീമിയം. അപകട സുരക്ഷയ്ക്ക് 304, എല്‍.ഐ.സി പോളിസിക്ക് 336 രൂപയും ആണ് പ്രീമിയം തുക. സബ്സിഡി ആയി ഒരു കര്‍ഷകന് 3175 രൂപ ക്ഷേമനിധിയും കൂടി നല്‍കുന്നതാണ്. 18 മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ക്ക് ചേരാം. ആരോഗ്യ സുരക്ഷ പോളിസിക്ക് രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. നിലവിലെ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി 50000 രൂപ വരെ ക്ലെയിം ലഭിക്കും. അപകട സുരക്ഷ പോളിസിക്ക് ഏഴു ലക്ഷം രൂപയും 60 വയസ്സ് വരെയുള്ളവര്‍ക്ക് മരണം സംഭവിച്ചാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഒരു ലക്ഷം വരെയും ക്ലെയിം ലഭിക്കും. പോളിസി കവറേജ് 2024 ഡിസംബർ 18മുതല്‍ ഒരു വർഷത്തേക്ക് ആയിരിക്കും. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോക്ക് തല ക്ഷീര വികസന യുണിറ്റുമായോ, പാല്‍ അളക്കുന്ന ക്ഷീര സംഘവുമായോ ബന്ധപ്പെടാം.താഴെ പറയുന്ന ലിങ്ക് ഉപയോഗിച്ചും ഇന്‍ഷുറന്‍സില്‍ ചേരാം.

https://app.ksheerasanthwanam.co.ഇൻ

അപേക്ഷ തീയതി നീട്ടി

സമഗ്രശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന 13 സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അപേക്ഷാ തീയതി ഡിസംബര്‍ 30 വരെ നീട്ടി.

ഫോണ്‍ : 04994-230548

Similar News